അഭിമന്യൂവിന്റെ പിതാവ്. Screengrab: Mathrubhumi News
ആലപ്പുഴ: വള്ളിക്കുന്നത്ത് കൊല്ലപ്പെട്ട 15 വയസ്സുകാരന് അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് പിതാവ് അമ്പിളികുമാര്‍. 'അവന് പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന് ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല'- പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അഭിമന്യൂവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ ഡിവൈഎഫ്ഐ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭിമന്യൂ സജീവ എസ്.എഫ്.ഐ. പ്രവര്‍ത്തകനാണെന്നും സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനു മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതി സജയ് ദത്ത് എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ സഹോദരനെയും പിതാവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വൈകാതെ തന്നെ സജയ് ദത്ത് പിടിയിലാവുമെന്നാണ് പോലീസ് നല്കുന്ന വിവരം. അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Content Highlights: alappuzha vallikunnam abhimanyu murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..