കെഎസ് ഷാൻ, രഞ്ജിത് ശ്രീനിവാസൻ | Photo: Facebook
തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ‘കാവൽ’ എന്ന പുതിയ പദ്ധതി പോലീസ് പ്രഖ്യാപിച്ചതിന്റെ രണ്ടാംദിവസമാണ് ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയകൊലപാതകങ്ങൾ നടന്നത്. ഇതിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയൊന്നുമുണ്ടായില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയത്. തിരുവനന്തപുരം പോത്തൻകോട്ട് നടന്ന കൊലപാതകത്തിന് പിന്നാലെയാണ് സംഘടിത അക്രമങ്ങൾക്ക് തടയിടാനുള്ള പദ്ധതിയായ കാവലുമായി പോലീസെത്തിയത്.
ആദ്യത്തെ കൊലപാതകത്തിന് പിന്നാലെ വേണ്ടരീതിയിൽ സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും ആരോപണമുയർന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ട് നടന്ന കൊലപാതകമാണ് ഈവർഷത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം. തുടർന്നിങ്ങോട്ട് ആറോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ആലപ്പുഴയിൽ ഫെബ്രുവരിയിലുണ്ടായ കൊലപാതകത്തിന് പിന്നാലെ തുടർപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ടായി. നവംബറിൽ എലപ്പുള്ളിയിലും കൊലപാതകം ആവർത്തിച്ചതോടെ സംസ്ഥാന ഇന്റലിജൻസ് പോലീസ് മേധാവിക്കും സർക്കാരിനും മുന്നറിയിപ്പ് നൽകിയതായാണ് സൂചന. അതീവ ശ്രദ്ധപുലർത്തിയെന്ന് പറയുമ്പോഴും പത്തനംതിട്ട പെരിങ്ങരയിൽ നടന്ന കൊലപാതകം പോലീസിനെ ഞെട്ടിച്ചു.
പോലീസിന്റെ പാളിച്ചയല്ല, കൈകൾ കെട്ടിയിരിക്കുകയാണെന്നതരത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. പോത്തൻകോട് കൊലപാതക കേസിൽ അന്വേഷിക്കുന്ന ഒട്ടകം രാജേഷിന്റെ കേസുകൾതന്നെ ഇതിന് ഉദാഹരണമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights : Two political assassinations in Alappuzha took place on the second day of the police's announcement of a new project named as "Operation Kaaval" to curb crime.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..