അറസ്റ്റിലായ അജയകുമാർ, ധനീഷ്, മുഹമ്മദ് ഫയാസ്
മാന്നാര്‍: കുരട്ടിക്കാട് വിസ്മയവിലാസം വീട്ടില്‍ ബിന്ദു ബിനോയി(39)യെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. മലപ്പുറം പൊന്നാനി ഈഴുവതിരുത്തി സ്വദേശികളായ കളപ്പരത്തിക്കല്‍ ധനീഷ് (അപ്പു-31), ഇളയാട്ടിപ്പറമ്പില്‍ അജയകുമാര്‍ (28), തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ വലിയപുരയ്ക്കല്‍ മുഹമ്മദ് ഫയാസ് (42) എന്നിവരെയാണ് മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.
കഴിഞ്ഞ ഫെബ്രുവരി 19-ന് ദുബായില്‍നിന്നു നാട്ടിലെത്തിയ ബിന്ദുവിനെ 22-നു പുലര്‍ച്ചേയാണ് മാരകായുധങ്ങളുമായി വീടാക്രമിച്ച് ഒരുസംഘം തട്ടിക്കൊണ്ടുപോയത്. ദുബായില്‍നിന്ന് മുഹമ്മദ് ഹനീഫ എന്നയാള്‍ കൊടുത്തുവിട്ട സ്വര്‍ണം കേരളത്തിലെ സ്വര്‍ണക്കടത്തുസംഘത്തെ ഏല്‍പ്പിക്കാതിരുന്നതിനാലാണ് യുവതിയെ ഇവര്‍ തട്ടിക്കൊണ്ടുപോയതെന്നാണു പറയുന്നത്. എന്നാല്‍, ഈ സ്വര്‍ണം മലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായാണ് യുവതി പറയുന്നത്.
തട്ടിക്കൊണ്ടുപോയ യുവതിയെ സംഘം അന്നുതന്നെ പാലക്കാട് വടക്കഞ്ചേരിയില്‍ ഉപേക്ഷിക്കുകയും യുവതി പോലീസ് സഹായത്തോടെ നാട്ടിലെത്തുകയും ചെയ്തിരുന്നു.
ഇന്‍സ്‌പെക്ടര്‍ നൂമാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..