മർദനമേറ്റ ജയദാസ് | ഫോട്ടോ: മാതൃഭൂമി
ചാഴൂര്‍(തൃശ്ശൂര്‍): തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി യുവാക്കളെ ഗുണ്ടാസംഘം മര്‍ദിച്ചു. എ.ഐ.വൈ.എഫ്. ചാഴൂര്‍ മേഖലാ സെക്രട്ടറി ആലപ്പാട് കുന്നത്ത് ജയദാസ് (27), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാഴൂര്‍ ചേറ്റക്കുളം കൊട്ടേക്കാട്ട് പ്രവീഷ് (32) എന്നിവരാണ് മര്‍ദനത്തിനിരയായത്. നിരവധി കവര്‍ച്ചക്കേസുകളിലും വധശ്രമക്കേസുകളിലും പ്രതിയായ കായ്ക്കുരു രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 11-ന് ആലപ്പാടുവെച്ച് ബൈക്കില്‍ വരുകയായിരുന്ന ജയദാസിനെ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി.തുടര്‍ന്ന് മര്‍ദിച്ചവശനാക്കി ചേറ്റക്കുളം പ്രദേശത്ത് ഇറക്കിവിട്ടു.പരിക്കേറ്റ ജയദാസിനെ ചേര്‍പ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീഷിനെ ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാറില്‍ കയറ്റി മര്‍ദിച്ച് പുത്തന്‍പീടിക പ്രദേശത്ത് ഉപേക്ഷിച്ചു.
സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം അന്തിക്കാട് പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.
Content Highlights: aiyf local leader and youth congress worker attacked in chazhoor thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..