പ്രതീകാത്മകചിത്രം
ലഖ്‌നൗ: മാസങ്ങളോളം പതിനഞ്ചുകാരിയെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ സ്വദേശിയുള്‍പ്പെടെയുള്ള പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്.
പ്രധാന പ്രതിയായ ഉപ്രേത കുമാര്‍ പെണ്‍കുട്ടിയ്ക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോവുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ പണത്തിനായി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പതിനഞ്ച് ദിവസങ്ങളോളം കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടിയ്ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
തടവില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ സുഖമില്ലാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഡോക്‌റുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി ലഭിച്ചതിന് പിറ്റേന്ന് തന്നെ പോലീസ് പ്രതികളെ പിടികൂടി. ഇതില്‍ നേപ്പാള്‍ സ്വദേശിയായ പ്രതി സ്‌കൂള്‍ സെക്യൂരിറ്റിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: After 13 Months Minor Girl Escapes Held Captive Raped
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..