-
എഴുകോണ്‍: ആഫ്രിക്കന്‍ തത്തയെ പിടികൂടി വില്ക്കാന് നടത്തിയ ശ്രമത്തിന് ഫെയ്സ് ബുക്ക് പോസ്റ്റ് വിനയായി.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പെറ്റ് ഷോപ്പുടമ നല്കിയ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ ഇടപെടലിലൂടെയാണ് ഏറെ വിലയുള്ള സുന്ദരി തത്ത തിരികെ ഉടമയുടെ പക്കലെത്തിയത്.
നെടുമ്പായിക്കുളം പുത്തന്‍വിളവീട്ടില്‍ സുഹര്ബാന്റെ വീട്ടില്‍നിന്ന് 22-നാണ് തത്തയെ നഷ്ടപ്പെട്ടത്. വീടിനു പുറത്തേക്ക് കുറച്ചുദൂരം പറന്നുപോയ തത്തയെ പിന്നീട് കാണാതാവുകയായിരുന്നു.
തുടര്‍ന്ന് തത്തയെ കാണാതായ വിവരം സുഹര്ബാന്റെ സുഹൃത്തായ വേണു ബ്ലഡ് ഡോണേഷന്‍ സ്ഥാപകന്‍ വേണുകുമാര്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ പരസ്യപ്പെടുത്തി.
ഇതിനിടെ തത്തയെ കൈക്കലാക്കിയ രണ്ട് യുവാക്കള്‍ തത്തയുടെ ഫോട്ടോയുമായി കേരളപുരത്തിനടുത്തുള്ള ഒരു പെറ്റ്ഷോപ്പിലെത്തി. ഇവിടത്തെ ഒരു പരിചയക്കാരന്റെ സഹായത്തോടെ തത്തയെ വില്ക്കാന് ശ്രമിച്ചെങ്കിലും വിലയില്‍ തര്‍ക്കിച്ച് പിരിയുകയായിരുന്നു. പിന്നീട് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട കടയുടമ സുഹര്‍ബാന്‍ ഇതു സംബന്ധിച്ച് നല്കിയ വിവരമാണ് തത്തയെ കണ്ടെത്താന്‍ നിര്‍ണായകമായത്.
സുഹര്ബാന്റെ പരാതിയില്‍ എഴുകോണ്‍ പോലീസ് യുവാക്കളെ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനെ തുടര്‍ന്ന് കടമ്പനാട്ടുള്ള ഒരു കടയില്‍ വിറ്റിരുന്ന തത്തയെ തിരികെയെത്തിച്ച് കൈമാറുകയായിരുന്നു. 35000-ത്തോളം രൂപയ്ക്കാണ് തത്തയെ വിറ്റത്. ഇതിലേറെ വിലയുള്ളതാണ് മനുഷ്യരുമായി അടുത്തിടപഴകുകയും മുഖാമുഖം കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന ആഫ്രിക്കന്‍ തത്തയെന്ന് ഉടമ പറഞ്ഞു.
Content Highlights: african parrot theft kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..