കപ്പല്‍ശാലയില്‍ വ്യാജരേഖ ഉപയോഗിച്ച് ജോലി; അഫ്ഗാന്‍ സ്വദേശിയെ കേന്ദ്ര ഏജന്‍സികളും ചോദ്യംചെയ്യും


പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജ രേഖയുപയോഗിച്ച് ജോലി നേടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഫ്ഗാന്‍ പൗരനായ ഈദ്ഗുളി (അബ്ബാസ് ഖാന്‍-23) നെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചു.

അട്ടിമറി സാധ്യതയോ മറ്റെന്തെങ്കിലും ഗൂഢാലോചനയോ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് പ്രധാനം.

വ്യാജ രേഖയുണ്ടാക്കാനായി സഹായിച്ചവരെ കുറിച്ചും പോലീസ് അന്വേഷിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിന്റെ നിര്‍മാണം പുരോഗമിക്കുന്ന കൊച്ചി കപ്പല്‍ശാലയില്‍ നടന്ന സംഭവമായതിനാല്‍ പ്രതിയെ മറ്റ് അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഐ.ബി.യും എന്‍.ഐ.എ.യും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എറണാകുളം എ.സി.പി. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് പോലീസിന്റെ അന്വേഷണം. കരാര്‍ തൊഴിലാളിയായാണ് അഫ്ഗാന്‍ പൗരന്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തത്.

ഈദ്ഗുള്‍ അഫ്ഗാന്‍ പൗരനാണെന്ന വിവരം ലഭിച്ച കപ്പല്‍ശാലയിലെ ജീവനക്കാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അന്ന് മോഷണം നടത്തിയതും കരാര്‍ തൊഴിലാളികള്‍

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലില്‍ മോഷണം നടന്ന് രണ്ട് വര്‍ഷം തികയും മുമ്പാണ് മറ്റൊരു അസ്വാഭാവിക കേസ് കൂടിയുണ്ടാകുന്നത്. 2019 സെപ്റ്റംബര്‍ 17-നാണ് വിമാനവാഹിനി കപ്പലില്‍നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയത്. കരാര്‍ തൊഴിലാളികളായി എത്തിയ പെയിന്റിങ് തൊഴിലാളികളായ രണ്ട് പേരാണ് മോഷണം നടത്തിയത്. അന്നുതന്നെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വലിയ ആരോപണങ്ങളുണ്ടായിരുന്നു.

ഒമ്പത് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2020 ജൂണ്‍ 10-ന് എന്‍.ഐ.എ.യാണ് പ്രതികളെ പിടികൂടിയതും ഹാര്‍ഡ് ഡിസ്‌കുകള്‍ വീണ്ടെടുത്തതും. സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലുള്ള സ്ഥാപനമാണ് കപ്പല്‍ശാല.

സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കാനും സാധ്യതയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented