ദിലീപ് | ഫയൽചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് വ്യാസന്‍ എടവനക്കാടും ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ചയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖയില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദം വ്യാസന്‍ തിരിച്ചറിഞ്ഞതായാണ് വിവരം. ശബ്ദം തിരിച്ചറിയാനായാണ് തന്നെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചതെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
സംവിധായകനായ റാഫിയെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറെയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. റാഫി ദിലീപിന്റെ ശബ്ദം തിരിച്ചറിയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് തെളിവുകള്‍ ബലപ്പെടുത്താനായി വ്യാസന്‍ എടവനക്കാടിനെയും ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തിയത്.
അതിനിടെ, ദിലീപിന്റെ ചോദ്യംചെയ്യല്‍ അവസാനമണിക്കൂറുകളിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ചോദ്യംചെയ്യലിനായി കോടതി അനുവദിച്ച സമയം അവസാനിക്കും. അവസാനദിവസവും എ.ഡി.ജി.പി. എസ്.ശ്രീജിത്ത് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഒരുമണിക്കൂറോളം അദ്ദേഹം ചോദ്യംചെയ്യലില്‍ പങ്കെടുത്തു. മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Content Highlights: actress attack case dileep interrogation is going on director vyasan edavanakkad at cb office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..