ചോദ്യം ചെയ്യലിന് ദിലീപ് എത്തിയപ്പോൾ| ഫോട്ടോ: ബി.മുരളീകൃഷ്ണൻ
കൊച്ചി: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഫോണുകള്‍ക്കായി അന്വേഷണസംഘത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
ദിലീപ് ഹാജരാക്കിയ ഫോണുകളുടെ പരിശോധന സംബന്ധിച്ച നടപടികളാണ് ചൊവ്വാഴ്ച കോടതിയില്‍ പ്രധാനമായും നടന്നത്. ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. മാത്രമല്ല, ദിലീപ് തന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങളും പ്രോസിക്യൂഷന്‍ കൈമാറി. ഈ ഫോണില്‍നിന്ന് 2000-ഓളം കോളുകള്‍ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ കൈമാറിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ കൈമാറിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദിലീപ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ മുറിയില്‍ സൂക്ഷിച്ച ഫോണുകളാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ചത്.
Content Highlights: actress abduction case hearing on dileep anticipatory bail plea and mobile phone decision
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..