
ദിലീപ് (ഫയൽ ചിത്രം) |ഫോട്ടോ:മാതൃഭൂമി
കൊച്ചി: ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ ഹൈക്കോടതിയ്ക്ക് കൈമാറി പ്രോസിക്യൂഷന്. ഈ ഫോണില്‍നിന്ന് 2,000 കോളുകള്‍ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന് ഹൈക്കോടതിയ്ക്ക് കൈമാറിയത്. അതിനിടെ, ദിലീപ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയ ഫോണുകളെല്ലാം കോടതി പരിശോധിച്ചു.
പ്രോസിക്യൂഷന് ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് മുദ്രവെച്ച കവറില്‍ ദിലീപ് രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിച്ച ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ ഫോണുകള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചേക്കും.
Content Highlights: Conspiracy Case; Prosecution handed over details of Dileep's phone in the High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..