പ്രിയങ്കയുടെ ആത്മഹത്യ: നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്തമ്മ അറസ്റ്റില്‍


ഉണ്ണി പി.രാജൻദേവും പ്രിയങ്കയും, വിവാഹസമയത്തെ ഫോട്ടോ | Screengrab: Mathrubhumi News

തിരുവനന്തപുരം: വെമ്പായം സ്വദേശിനി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍തൃമാതാവും നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യയുമായ ശാന്തമ്മയെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി.യാണ് കേസിലെ രണ്ടാംപ്രതിയായ ശാന്തമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്ന ശാന്തമ്മ, കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു.

2021 മേയ് 12-നാണ് രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായികാധ്യാപികയായിരുന്നു പ്രിയങ്ക. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നു എന്നുകാണിച്ച് വട്ടപ്പാറ പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയശേഷമാണ് പ്രിയങ്ക സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ഉണ്ണി രാജന്‍ പി.ദേവാണ് കേസിലെ ഒന്നാംപ്രതി. ശാന്തമ്മ രണ്ടാംപ്രതിയാണ്. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. കേസില്‍ ഉണ്ണി രാജന്‍ പി.ദേവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: actor rajan p dev wife santhamma arrested in priyanka suicide case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Kylian Mbappe likely to stay at Paris Saint-Germain

1 min

എംബാപ്പെയ്ക്ക് വമ്പന്‍ ഓഫറുമായി പി.എസ്.ജി; താരം പാരിസില്‍ തുടര്‍ന്നേക്കും

May 21, 2022

More from this section




Most Commented