പ്രതീകാത്മക ചിത്രം | ANI
മുംബൈ: പീഡനത്തിനിരയായ യുവതിക്ക് നേരേ ആസിഡ് ആക്രമണം. മുംബൈയില്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന 38-കാരിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി അന്ധേരിയിലെ ബിസ്ലേരി ജംങ്ഷനില്‍വെച്ചാണ് അജ്ഞാതന്‍ യുവതിക്ക് നേരേ ആസിഡ് നിറച്ച ബലൂണ്‍ എറിഞ്ഞത്. ആക്രമണത്തില്‍ യുവതിയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ട്.
രണ്ടുമാസം മുമ്പ് തന്റെ ബിസിനസ് പങ്കാളിയുടെ ഒരു സുഹൃത്തിനും ഇയാളുടെ കൂട്ടുകാര്‍ക്കുമെതിരേ യുവതി പരാതി നല്‍കിയിരുന്നു. ഇവര്‍ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്. അതിനാല്‍ ഇവര്‍ തന്നെയാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നും യുവതി ആരോപിക്കുന്നു. ബലൂണിനൊപ്പം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കുറിപ്പ് ലഭിച്ചതായും യുവതി പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം 2010 മുതല്‍ മകള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ശനിയാഴ്ച രാത്രി ഓഫീസ് അടച്ചശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബിസ്ലേരി ജങ്ഷനില്‍ ഓട്ടോ കാത്തുനില്‍ക്കുന്നതിനിടെ അജ്ഞാതന്‍ ആസിഡ് നിറച്ച ബലൂണ്‍ എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിലവിളിച്ച യുവതിയെ ബിസിനസ് പങ്കാളിയും സമീപത്തുണ്ടായിരുന്നവരുമാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ കേസെടുത്തതായും അക്രമിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Content Highlights: acid attack against rape survivor in mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..