പ്രതീകാത്മക ചിത്രം | Photo: AFP
ഇടുക്കി: ആറ് വയസുള്ള കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പ്രതിപിടിയില്‍. കൊല്ലപ്പട്ട അല്‍ത്താഫിന്റെ അമ്മയുടെ സഹോരിയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്.
കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ ഇയാളെ മുതുവാന്‍കുടിയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് അല്‍ത്താഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കുടുംബപ്രശ്നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിച്ചു. തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്.
സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് പറഞ്ഞു. കുട്ടിയെ വീട്ടില്‍തന്നെ ഇരുത്തിയ ശേഷം അയല്‍വാസികളും നാട്ടുകാരും സംഭവം നടന്ന വീട്ടിലേക്ക് എത്തിയപ്പോഴേക്കും എല്ലാവരേയും അടിയേറ്റ് വീണ നിലയിലാണ് കാണാന്‍ കഴിഞ്ഞത്. കുട്ടി മരിച്ചെങ്കിലും അമ്മയും മുത്തശ്ശിയും ജീവനോടെ ബാക്കിയുണ്ടായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് പോലീസ് മുതുവാന്‍കുടിയില്‍ നിന്ന് പിടികൂടിയത്.
Content Highlights: accused arrested in 6 year old boy`s murder case at Idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..