ജഗൻ,ആദർശ്,ആകാശ് ശർമ
കുന്നംകുളം: ബസ് ടെര്‍മിനലിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ മൂന്ന് എ.ബി.വി.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എ.ബി.വി.പി. പ്രവര്‍ത്തകരായ വെള്ളറക്കാട് താഴത്തുവീട്ടില്‍ ജഗന് (21), കുണ്ടന്നൂര്‍ വെള്ളക്കുന്ന് വീട്ടില്‍ ആദര്‍ശ് (20), ചങ്ങരംകുളം തൈക്കാട് വീട്ടില്‍ ആകാശ് ശര്‍മ (19) എന്നിവരെയാണ് എസ്.എച്ച്.ഒ. വി.സി. സൂരജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ കിഴൂരിലേക്കുള്ള ബസില്‍ കയറുന്നതിനെച്ചൊല്ലി എസ്.എഫ്.ഐ., എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ കിഴൂര്‍ പോളിടെക്നിക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ വിഭാഗത്തിലെ വിദ്യാര്‍ഥിയായ കേച്ചേരി പെരുമണ്ണ് പന്തീരായില്‍ സന്തോഷിന് കുപ്പികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റിരുന്നു.
എസ്.ഐ. ഡി. ശ്രീജിത്ത്, ഗോപിനാഥന്, എ.എസ്.ഐ. നന്ദനന്‍, സി.പി.ഒ.മാരായ ഹംദ്, സുജിത്കുമാര്‍, ജോണ്സണ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വിവേകാനന്ദ കോളേജിനെ മോശമാക്കാന്‍ ശ്രമിക്കുന്നു -എ.ബി.വി.പി.
കുന്നംകുളം: വിവേകാനന്ദ കോളേജിനെതിരേയും വിദ്യാര്‍ഥികള്‍ക്കെതിരേയും സംഘടിത ആക്രമണം നടത്തി മോശമായി ചിത്രീകരിക്കാന്‍ എസ്.എഫ്.ഐ. ശ്രമിക്കുകയാണെന്ന് എ.ബി.വി.പി. ജില്ലാ കമ്മിറ്റി. കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കോളേജിലേക്ക് ബസ് കയറാന്‍ നിന്നിരുന്ന വിദ്യാര്‍ഥിനികളോട് മോശമായി സംസാരിക്കുകയും ബസില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെ ചോദ്യംചെയ്ത എ.ബി.വി.പി. പ്രവര്‍ത്തകരെ കഴിഞ്ഞദിവസം മര്‍ദിച്ചിരുന്നു. ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴും മര്‍ദനമുണ്ടായി. കോളേജിനെയും വിദ്യാര്‍ഥികളെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ജില്ലാ സെക്രട്ടറി എസ്. അക്ഷയ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..