ലണ്ടന്‍: കൊറോണ രോഗികളെ ചികിത്സിക്കുന്ന ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയില്‍ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തില്‍ ജോലിചെയ്യുന്ന 20 വയസ്സുകാരിയെയാണ് ആശുപത്രിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമിതമായ അളവില്‍ മരുന്ന് കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് സംശയം. തിങ്കളാഴ്ച വൈകീട്ടാണ് അബോധാവസ്ഥയില്‍ നഴ്‌സിനെ ആശുപത്രിയില്‍ കണ്ടത്. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരിച്ചെന്ന് പോലീസ് വക്താവ് പറഞ്ഞു.
യുവതിയുടെ മരണത്തില്‍ മറ്റുസംശയങ്ങളില്ലെന്നും അവരുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണനടപടികള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എട്ട് പേരാണ് കിങ്‌സ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വൈറസ് ബാധിതരായ ഒട്ടേറേ രോഗികളും ഇവിടെ ചികിത്സയിലുണ്ട്. ഇതിനിടെയാണ് രോഗികളെ പരിചരിക്കുന്ന നഴ്‌സ് ജീവനൊടുക്കിയെന്ന വാര്‍ത്തയും പുറത്തുവന്നത്.
Content Highlights: a nurse found dead in a hospital in london, where corona patients being treated
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..