ചൈനീസ് ആപ്പില്‍നിന്ന് 84 ഒ.ടി.പി; നിരോധിച്ചവ ഉടന്‍ നീക്കണമെന്ന് വിദഗ്ധര്‍


ജി. രാജേഷ് കുമാര്‍

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ ക്ലബ്ബ് ഫാക്ടറിയില്‍നിന്ന് പണം പിന്‍വലിക്കാനുള്ള അനുമതിതേടി 84 ഒ.ടി.പികള്‍ ഒരു മൊബൈല്‍ ഫോണിലേക്ക് എത്തി. എസ്.എം.എസ്. ആയി എത്തിയ സന്ദേശങ്ങള്‍ അവഗണിച്ചതിനാലും എ.ടി.എം. കാര്‍ഡ് ബ്ലോക്ക് ചെയ്തതിനാലും ഉടമയ്ക്ക് പണം നഷ്ടപ്പെട്ടില്ല.

തൃശ്ശൂര്‍ ജില്ലയിലെ എളനാട് സ്വദേശിയായ അധ്യാപകന്‍ പി.ആര്‍. പ്രദീപിന്റെ മൊബൈലിലേക്കാണ് തിങ്കളാഴ്ച വൈകീട്ട് ഒ.ടി.പികള്‍ തുടരെയെത്തിയത്. കൈയോടെതന്നെ എല്ലാം ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് എ.ടി.എം. കാര്‍ഡ് ബ്ലോക്കുചെയ്തു. ലോക്ഡൗണിനുമുമ്പ് ക്ലബ്ബ് ഫാക്ടറി എന്ന വാണിജ്യ ആപ്പ് ഉപയോഗിച്ച് പ്രദീപന്‍ രണ്ടുതവണ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ നല്‍കിയ അനുമതികളാണ് തട്ടിപ്പിന് ശ്രമിച്ചവര്‍ ആയുധമാക്കിയത്.

ആപ്പുകളുടെ നിരോധനവുമായി ഈ ശ്രമത്തിന് ബന്ധമുണ്ടോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, അതിനുള്ള സാധ്യത സൈബര്‍ വിദഗ്ധര്‍ തള്ളുന്നില്ല. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ചെയ്തപ്പോള്‍ നല്‍കിയ ഡേറ്റകള്‍ നിര്‍മാതാക്കളുടെ കൈവശമുണ്ടെന്നതാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

അനുമതി നല്‍കാതിരുന്നത് രക്ഷയായി

ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ക്ക് അനുമതി (പെര്‍മിഷന്‍) ചോദിക്കാറുണ്ട്. വീഡിയോ, ഓഡിയോ, കോണ്‍ടാക്ട്, ലൊക്കേഷന്‍, എസ്.എം.എസ്. തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും .

പ്രദീപന്‍, ക്ലബ്ബ് ഫാക്ടറി ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ എസ്.എം.എസിന് പെര്‍മിഷന്‍ കൊടുത്തിരുന്നെങ്കില്‍ ഈ തട്ടിപ്പുനടത്തുന്നവര്‍ക്ക് അനായാസം ഒ.ടി.പി. വലിച്ചെടുക്കാന്‍ കഴിയുമായിരുന്നു. അനുമതിയില്ലാത്തതിനാലാണ് 84 തവണ ശ്രമം നടന്നതെന്ന് വ്യക്തം.

അതിജാഗ്രത വേണം

നിരോധിച്ച ആപ്പുകള്‍ അടിയന്തരമായി ഫോണുകളില്‍നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണം. ഏത് ആപ്പ് ഉപയോഗിച്ചാലും അവയ്ക്ക് എസ്.എം.എസ്. അനുമതി കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ അനുമതി കൊടുക്കുമ്പോള്‍ അകലെയിരുന്ന് ഒ.ടി.പി. വലിച്ചെടുക്കാനുള്ള സമ്മതമാണ് നമ്മള്‍ കൊടുക്കുന്നതെന്ന് ഓര്‍ക്കണം.

ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്(സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍)

Content Highlights: a man got 84 otp from chinese app club factory


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented