കൊല്ലത്ത് പരിസ്ഥിതി ദിനത്തില്‍ യുവാക്കള്‍ നട്ടത് കഞ്ചാവ് ചെടി; ഇങ്ങനെയും 'പ്രകൃതിസ്‌നേഹം'


യുവാക്കൾ നട്ട കഞ്ചാവ് ചെടി | Screengrab: Mathrubhumi News

കൊല്ലം: പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് ചെടി നട്ട് യുവാക്കളുടെ 'പ്രകൃതിസ്നേഹം.' കൊല്ലം കണ്ടംച്ചിറയിലാണ് യുവാക്കൾ പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് ചെടി നട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികളായ യുവാക്കളെ കണ്ടെത്താൻ പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം യുവാക്കൾ ചെടി നടുന്നതും ഇതിന്റെ ഫോട്ടോയെടുക്കുന്നതും അയൽക്കാരൻ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇയാളാണ് കഞ്ചാവ് ചെടിയാണെന്ന സംശയത്തെ തുടർന്ന് എക്സൈസിൽ വിവരമറിയിച്ചത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെ യുവാക്കൾ നട്ടത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു.

ഏകദേശം 60 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് പറമ്പിൽനിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights:a gang of youth planted ganja on world environmental day in kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented