-
ന്യൂഡല്‍ഹി: പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് നടന്നുപോവുകയായിരുന്ന മലയാളിയെ ഹരിയാണയില്‍ കൊള്ളയടിച്ചു. പിറവം സ്വദേശി പ്രദീപ് രാധാകൃഷ്ണനാണ് ഹരിയാണയില്‍ കവര്‍ച്ചയ്ക്കിരയായത്. പണവും രേഖകളും നഷ്ടപ്പെട്ട് ഡല്‍ഹിയിലെത്തിയ പ്രദീപ് ഒടുവില്‍ അഭയം തേടിയത് ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത്.
പഞ്ചാബിലെ സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് മാനേജറായ പ്രദീപ് മെയ് 16-നാണ് പഞ്ചാബില്‍നിന്ന് കാല്‍നടയായി യാത്ര ആരംഭിച്ചത്. പകല്‍ നടത്തവും രാത്രി ധാബകളില്‍ വിശ്രമവുമായിട്ടായിരുന്നു സഞ്ചാരം. ഇതിനിടെയാണ് ഹരിയാണയിലെ റോത്തക്കില്‍വെച്ച് ഒരു സംഘം പ്രദീപിനെ കൊള്ളയടിച്ചത്. മര്‍ദിച്ചശേഷം പ്രദീപിന്റെ കൈവശമുണ്ടായിരുന്ന പണവും രേഖകളുമടങ്ങിയ ബാഗ് ഇവര്‍ തട്ടിയെടുത്തു. തുടര്‍ന്ന് കാല്‍നടയായി ഡല്‍ഹിയിലെത്തിയ പ്രദീപ് ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞു. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് അഭയം തേടിയെത്തിയത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് കഴിയുന്ന പ്രദീപ് കേരളത്തിലേക്കുള്ള യാത്ര തത്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് യാത്രാരേഖകള്‍ ശരിയാക്കി പഞ്ചാബിലേക്ക് തന്നെ മടങ്ങിപ്പോകാനാണ് പ്രദീപിന്റെ തീരുമാനം.
Content Highlights: a gang attacked and looted money from keralite in haryana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..