മാനന്തവാടി: പുഴക്കടവില്‍ കുളിക്കാന്‍പോയ തങ്ങളെ അപമാനിക്കുകയും ഇത് ചോദ്യംചെയ്ത അച്ഛനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് പരാതിക്കാരിലൊരാളായ പെണ്‍കുട്ടി പറഞ്ഞു. ഉണ്ടായ സംഭവങ്ങള്‍ എല്ലാം കൃത്യമായി പറഞ്ഞിട്ടും കേസ് ദുര്‍ബലപ്പെടുത്തുന്ന തരത്തിലായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുള്ള നീക്കം. അച്ഛനോടൊപ്പം ശനിയാഴ്ച സ്റ്റേഷനില്‍ പോയപ്പോഴും ഞായറാഴ്ച മൊഴിയെടുക്കാനായി പോലീസ് വീട്ടില്‍ വന്നപ്പോഴും കാര്യഗൗരവത്തോടെയുള്ള സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
പരാതിനല്‍കിയിട്ടും മൊഴിനല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. കേസില്‍ പ്രതികളായവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായെന്നും ഇതുവഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
യൂത്ത് കോണ്‍ഗ്രസ് ബുധനാഴ്ച മൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. പ്രാദേശിക സി.പി.എം. നേതൃത്വവും മാനന്തവാടിയിലെ ജനപ്രതിനിധിയുടെ ഓഫീസും ഇടപെട്ട് വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്യാതിരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് എടവക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളുടെ ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പടകൂട്ടില്‍ അധ്യക്ഷതവഹിച്ചു.
Content Highlights: a father brutally attacked by youth in mananthavady, girl's allegation against police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..