ശമ്പളം പോര, കാമുകിക്കൊപ്പം അടിച്ചുപൊളിക്കണം; മാല പൊട്ടിക്കാനിറങ്ങി സിവില്‍ എന്‍ജിനീയര്‍, 56 കേസുകള്‍


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം|Screengrab: Youtube.com|ANI News Official

മുംബൈ: നിരവധി മാല മോഷണക്കേസുകളിലെ പ്രതിയായ സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ ഉമേഷ് പാട്ടീലിനെ(27)യാണ് ഗംഗാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019 മുതല്‍ മാല പൊട്ടിക്കല്‍ പതിവാക്കിയ ഇയാള്‍ 56 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിയായിരുന്ന തുഷാര്‍ ദിഖ്‌ലെ(30)യെയും മാല വില്‍ക്കാന്‍ സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2015-ല്‍ സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഉമേഷ് പാട്ടീല്‍ ഒരു കരാറുകാരന് കീഴില്‍ ജോലിചെയ്തുവരികയായിരുന്നു. ഇവിടെനിന്നുള്ള ശമ്പളത്തില്‍ തൃപ്തനല്ലാത്തതിനാലാണ് മാല മോഷണത്തിനിറങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. തുഷാറിനൊപ്പം ചേര്‍ന്നായിരുന്നു ആദ്യനാളുകളിലെ മോഷണം. 56-ല്‍ 26 കേസുകളിലും തുഷാറിനൊപ്പമായിരുന്നു കവര്‍ച്ച നടത്തിയത്. കഴിഞ്ഞ നവംബറില്‍ ഇരുവരും തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് ഉമേഷ് ഒറ്റയ്ക്കാണ് സ്ത്രീകളുടെ മാല പൊട്ടിക്കാനിറങ്ങിയിരുന്നത്.

കാമുകിയ്‌ക്കൊപ്പം അടിച്ചുപൊളിക്കാനും ആഡംബര ജീവിതത്തിനുമായാണ് എന്‍ജിനീയറായ പ്രതി മാല പൊട്ടിക്കല്‍ പതിവാക്കിയതെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് മാല പൊട്ടിക്കല്‍ വ്യാപകമായതോടെയാണ് ഗംഗാപുര്‍ പോലീസ് അന്വേഷണം ശക്തമാക്കിയത്. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ചിലയിടങ്ങളില്‍ പട്രോളിങ് ശക്തമാക്കിയത്. ഈ കേന്ദ്രങ്ങളില്‍ പോലീസ് വാഹനത്തിലും മഫ്തിയിലും പട്രോളിങ് തുടര്‍ന്നു. ഇതിനിടെ ഉമേഷ് പാട്ടീല്‍ പിടിയിലാവുകയായിരുന്നു.

ബൈക്കിലെത്തിയ ഉമേഷ് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പോലീസുകാര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ ലക്ഷ്യമാക്കി ബൈക്കില്‍ പതുക്കെ വരികയായിരുന്ന പ്രതിയെ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാര്‍ തിരിച്ചറിഞ്ഞു. ഇയാള്‍ സ്ത്രീയുടെ അടുത്തേക്ക് എത്തുന്നതിന് മുന്നേ മറ്റൊരു ബൈക്കിലെത്തിയ പോലീസുകാര്‍ പ്രതിയെ ഇടിച്ചുവീഴ്ത്തി. പ്രതിയും പോലീസുകാരും നിലത്തുവീണെങ്കിലും ഉമേഷ് പാട്ടീലിനെ ഇവര്‍ കൈയോടെ പിടികൂടുകയായിരുന്നു.

ഒരു ടീഷര്‍ട്ടിന് മുകളിലായി രണ്ട് ജാക്കറ്റുകളാണ് പിടിയിലായ സമയത്ത് ഉമേഷ് ധരിച്ചിരുന്നത്. മുകളിലെ ജാക്കറ്റ് അഴിച്ചപ്പോള്‍ അതിനകത്തൊരു ചെറിയ ബാഗും ഉണ്ടായിരുന്നു. ഈ ബാഗില്‍നിന്ന് നമ്പര്‍ പ്ലേറ്റും സ്‌ക്രൂവും മാസ്‌ക്കുകളും കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം ബൈക്കില്‍ ഘടിപ്പിക്കാനായാണ് വ്യാജ നമ്പര്‍ പ്ലേറ്റ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 27 സ്വര്‍ണമാലകളും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ മോഷ്ടിച്ച മാലകളായിരുന്നു ഇത്. സ്വര്‍ണത്തിന് ഇനിയും വില കൂടുമെന്ന് കരുതിയാണ് മാലകള്‍ വില്‍ക്കാതെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. വില കൂടുമ്പോള്‍ വില്‍ക്കാനായിരുന്നു പദ്ധതി. ഇതിനുപുറമേ മോഷണമുതലുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ഇയാള്‍ 48 ലക്ഷം രൂപയുടെ ഫ്‌ളാറ്റും ഒരു കാറും വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Content Highlights: a civil engineer arrested in nashik maharashtra for chain snatching

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
george stinney junior an innocent boy executed for murder sad story of a black boy
Premium

7 min

നിരപരാധിയായ ആ പതിനാലുകാരന് വധശിക്ഷ; നിയമവ്യവസ്ഥയിലെ മാറാത്ത കളങ്കത്തിന്റെ കഥ | Sins & Sorrow

Aug 2, 2023


mobile phone

1 min

നഗ്നവീഡിയോ പ്രചരിച്ചു; വീഡിയോകോള്‍ വിളിച്ച യുവതി കൃത്രിമമായി തയ്യാറാക്കിയതെന്ന് ഡിവൈഎഫ്‌ഐ നേതാവ്

Oct 1, 2021


kulukkallur palakkad

1 min

പാലക്കാട്ട് സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസംഘത്തില്‍ 45 ലക്ഷം രൂപയുടെ തട്ടിപ്പ്

Aug 19, 2021

Most Commented