കൊല്ലപ്പെട്ട കുഞ്ഞമ്പു, അറസ്റ്റിലായ ജാനകി, രാജേഷ്, അനിൽ
ചെറുവത്തൂര്‍: രോഗബാധിതനായ 65-കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ വി. ജാനകി (50), ജാനകിയുടെ സഹോദരിയുടെ മകന് അന്നൂര്‍ പടിഞ്ഞാറ് താമസിക്കുന്ന വി. രാജേഷ് (34), മറ്റൊരു ബന്ധു കണ്ടങ്കാളിയില്‍ താമസിക്കുന്ന അനില്‍ (39) എന്നിവരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് മുക്തനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. മിക്ക ദിവസങ്ങളിലും ഭാര്യ മാത്രമാണ് വീട്ടില്‍ ഒപ്പമുണ്ടാകുക. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ബുധനാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം സ്വാഭാവിക മരണമാക്കാനും ഇവര്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. രാത്രി ഒന്നരയോടെ സമീപവാസികളെ അറിയിച്ച് മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
മൃതദേഹത്തില്‍ താടിയില്‍ മുറിവും കഴുത്തില്‍ പാടും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പരിശോധനയ്ക്കുശേഷം കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിച്ചു.
Content Highlights: 65 year old man killed by his wife and relatives in cheruvathoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..