ഭാസ്‌കരൻ നാടാർ
തിരുവനന്തപുരം: ആനാവൂരില്‍ സ്വകാര്യ ക്വാറിയിലെ കിണറ്റില്‍ 60 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടിയറം റോഡരികത്ത് വീട്ടില്‍ ഭാസ്‌കരന്‍ നാടാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അടുത്തിടെ ക്വാറി ഉടമ ഭാസ്‌കരന്‍ നാടാരില്‍നിന്നും സ്ഥലംവാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ പണം മുഴുവനായി കൊടുത്തിരുന്നില്ല. ബാക്കിയുള്ള 3.5 ലക്ഷം രൂപ തിങ്കളാഴ്ച നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. ഈ പണം വാങ്ങാനായാണ് ഭാസ്‌കരന്‍ നാടാര്‍ വൈകീട്ട് മൂന്ന് മണിയോടെ മറ്റൊരാളുടെ ഇരുചക്ര വാഹനത്തില്‍ ക്വാറിയിലെത്തിയത്. വാഹനത്തില്‍നിന്നിറങ്ങി ക്വാറിയ്ക്കുള്ളിലേക്ക് പോയ ഭാസ്‌കരന്‍ നാടാരെ പിന്നീട് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
രാത്രി വൈകിയിട്ടും തിരികെവരാതായതോടെയാണ് ബന്ധുക്കള്‍ ഭാസ്‌കരന്‍ നാടാര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ക്വാറിയിലെത്തി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. കിണറ്റില്‍ കമിഴ്ന്ന് കിടക്കുന്നനിലയിലാണ് മൃതദേഹം കണ്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലയുടെ പിറകിലും കൈകളിലും മുറിവുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ ക്വാറിയില്‍ സുരക്ഷാജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
Content Highlights: 60 year old man found dead in a well in anavoor thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..