അറസ്റ്റിലായ ഷൗക്കത്തലി, സുന്ദരം, സേട്ട്
സേലം: വായ്പയെടുത്ത ഒരുലക്ഷംരൂപ തിരികെ അടയ്ക്കാൻ പണമില്ലാത്തതിനാൽ ആറുമാസമായ കുഞ്ഞിനെ അച്ഛൻ വിറ്റു. സംഭവത്തിൽ അച്ഛനുൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ മോചിപ്പിച്ച് അമ്മയെ ഏല്പിച്ചു.
കുഞ്ഞിന്റെ അച്ഛൻ ദാദകാപ്പട്ടി പില്ലുക്കടയിലെ ഷൗക്കത്തലി (32), പണം പലിശയ്ക്കു നൽകുന്ന സേട്ട്, കുഞ്ഞിനെ വാങ്ങിയ സുന്ദരം എന്നിവരാണ് അറസ്റ്റിലായത്. സേട്ടിൽനിന്ന് ഷൗക്കത്തലി ഒരുലക്ഷംരൂപ കടം വാങ്ങിയിരുന്നു.
പണവും പലിശയും നൽകാൻ വഴിയില്ലാതിരുന്നതിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് പോലീസ് പറഞ്ഞു. ഷൗക്കത്തലിക്ക് ആറുമാസം മുൻപ് പിറന്ന ആൺകുഞ്ഞിനെ സേട്ടിന്റെ ഉപദേശപ്രകാശം ദാദകാപട്ടിയിലുള്ള കുട്ടികളില്ലാത്ത സുന്ദരത്തിന് ഒരുലക്ഷം രൂപയ്ക്ക് വിറ്റെന്നാണ് കേസ്. ഇതറിഞ്ഞ ഭാര്യാപിതാവും ബന്ധുക്കളും അന്നദാപ്പട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന്, പോലീസ് അന്വേഷണം നടത്തി മൂവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവർക്ക് കോവിഡ് പരിശോധന നടത്തി. പരിശോധനാഫലം വന്നതിനുശേഷം അടുത്ത നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Content Highlights:6 month old baby sold for one lakh three arrested in salem
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..