കൊലപാതകത്തിനു പിന്നില്‍ പൂവന്‍കോഴികളെ കാണാതാകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; പ്രതികള്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: AFP

പാലക്കാട്: മധുക്കരയില്‍ പെയിന്റിങ് തൊഴിലാളിയായ പാലത്തുറയിലെ എം. വിജയനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് വിജയന്‍ കൊല്ലപ്പെട്ടത്. മലുമിച്ചാംപട്ടിയിലെ എസ്. സാബിര്‍ (24), മധുക്കരയിലെ വിദ്യാര്‍ഥി എസ്. ധനുഷ് (25), പോത്തനൂര്‍ ഗുണേശ്വരപുരത്തെ ഹരിഹരന്‍ (21), സുഗരാപുരത്തെ കോളേജ് വിദ്യാര്‍ഥി ആര്‍. പരുതി വനിയക്ക് (22), മധുക്കര അറ്റ്ലാന്റിക് നഗറിലെ കോളേജ് വിദ്യാര്‍ഥി ബിനാസ് (26) എന്നിവരാണ് അറസ്റ്റിലായത്.

പൂര്‍വവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.പ്രദേശത്തെ വീടുകളില്‍നിന്ന് സ്ഥിരമായി പൂവന്‍കോഴികളെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടും ധനുഷും ബിനാസും വളര്‍ത്തുന്ന നായക്കുട്ടികളിലൊന്നിനെ ഈയിടെ കാണാതായതിലുള്ള തര്‍ക്കവുമാണ് വിജയന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: 5 arrested in murder of painter vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented