-
കൊല്ലം: കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് എത്തിച്ച 4000 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. തമിഴ്‌നാട്ടില്‍നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച മത്സ്യമാണ് കൊല്ലത്ത് അധികൃതര്‍ പിടികൂടിയത്.
അയല്‍സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണിന് മുമ്പ് പിടിച്ച മത്സ്യങ്ങളാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യം ഐസ് വിതറിയാണ് സൂക്ഷിക്കുന്നത്. പച്ചക്കറി, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ ലോറികള്‍ അതിര്‍ത്തി കടന്നുവരുന്നത്.
കഴിഞ്ഞദിവസവും കൊല്ലത്ത് നിന്ന് രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള മത്സ്യം അധികൃതര്‍ പിടിച്ചെടുത്തിരുന്നു. യാതൊരു രേഖയുമില്ലാതെ എത്തിക്കുന്ന മത്സ്യം നിലവിലെ സാഹചര്യം മുതലെടുത്ത് ഉയര്‍ന്നവിലയ്ക്ക് വില്‍ക്കാനായിരുന്നു വ്യാപാരികളുടെ ശ്രമം. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ എത്രവില കൊടുത്തും മത്സ്യം വാങ്ങാനും ആളുകളുണ്ട്. ഇതാണ് ചില വ്യാപാരികള്‍ ചൂഷണം ചെയ്യുന്നത്.
Content Highlights: 4000 kg rotten fish seized from kollam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..