-
മംഗളൂരു: ആൺകുട്ടിയെ ആഗ്രഹിച്ച് പെൺകുട്ടി ജനിച്ചപ്പോൾ മാതാപിതാക്കൾ ആ കുട്ടിയെ കിണറ്റിലെറിഞ്ഞുകൊന്നു. ഉത്തര കന്നഡയിലെ യെല്ലാപുരയിലാണ് 40 ദിവസം പ്രായമുള്ള തനുശ്രീയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞുകൊന്നത്. കുട്ടിയുടെ അച്ഛൻ ചന്ദ്രശേഖർ ഭട്ട് (42), അമ്മ പ്രിയങ്ക (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുഞ്ഞിനെ വേണ്ടാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇവർ പോലീസിന് മൊഴിനൽകി. ഓഗസ്റ്റ് രണ്ടിനാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷാണ് സംഭവം പുറത്തെത്തിച്ചത്. ഇദ്ദേഹം യെല്ലാപുര പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവ ദിവസം പുലർച്ചെ രണ്ടരയോടെ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നാണ് പ്രിയങ്ക ആദ്യം പറഞ്ഞത്. ചോദ്യംചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Content Highlights:40 days old baby girl killed by parents in mangaluru
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..