യു.എസില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; നാല് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു


വെടിവെപ്പുണ്ടായ യങ്‌സ് എഷ്യൻ മസാജ് പാർലർ | Photo: Mike Stewart| AP Photo

അറ്റ്‌ലാന്റ: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ മൂന്ന് വ്യത്യസ്ത മസാജ് പാര്‍ലറുകളിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 21-കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് അക്രമണങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് സ്ഥീരീകരിച്ചിട്ടില്ല.

ജോര്‍ജിയുടെ തലസ്ഥാനമായ അറ്റ്‌ലാന്റയ്ക്ക് സമീപമുള്ള ആക്‌വര്‍ത്ത് നഗരത്തിന് സമീപമുള്ള യങ്‌സ് എഷ്യന്‍ മസാജ് പാര്‍ലറില്‍ ഉണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡില്‍ എടുത്തതായി പോലീസ് അറിയിച്ചു.

അറ്റ്‌ലാന്റയില്‍ തന്നെ മറ്റ് രണ്ട് ഇടങ്ങളിലുണ്ടായ വെടിവെപ്പില്‍ നാല് സ്ത്രീകള്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. ഗോള്‍ഡ് മജാസ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട നാല് സ്ത്രീകളും ഏഷ്യന്‍ വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Conetnt Highlights: 4 Asian Women Among 8 Dead in Shootings at US' Atlanta-area Massage Parlours, Suspect Held

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented