അനധികൃതമായി കടത്തിയ പണം പിടികൂടിയപ്പോൾ
കോഴിക്കോട്: ട്രെയിനില്‍ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍നിന്ന് പിടികൂടി. മംഗളൂരു - ചെന്നൈ എക്സ്പ്രസില്‍ (02602) നിന്നാണ് വൈകീട്ടോടെ പ്രത്യേക സംഘം പണം പിടികൂടിയത്. രാജസ്ഥാന് സ്വദേശിയായ ബാബൂത്ത് സിംഗ്(54)നെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. പണം കോഴിക്കോടേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ബാബൂത്ത് സിംഗ് സമ്മതിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞൈടുപ്പിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജെതിന്‍ പി രാജിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്കായി പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. സംഘത്തിലെ ആര്.പി.എഫ് എ.എസ്.ഐ കെ.സജു, കോണ്‍സ്റ്റബിള്‍മാരായ പി.കെ ഷെറി, ഒ.കെ അജീഷ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പണം പിടികൂടിയത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Content Highlights: 35.97 lakhs seized from Kozhikode Railway Station
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..