കഞ്ചാവുമായി പിടിയിലായ നവാസും സുധീറും
കൊല്ലം:വീട്ടുപുരയിടത്തില്‍ കുഴിച്ചിട്ട 33 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവു വലിച്ച് അബോധാവസ്ഥയിലായിരുന്ന വീട്ടുടമയെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.
ഉളിയക്കോവില്‍ കച്ചിക്കട ശ്രീഭദ്ര നഗര്‍-198, കണ്ണമത്ത് തെക്കതില്‍വീട്ടിലാണ് മതിലിനോടുചേര്‍ന്ന് കുഴിയെടുത്ത് ചാക്കുകളില്‍ കെട്ടി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വീട്ടുടമ നവാസ് (52), സഹായി ആണ്ടാമുക്കം ആറ്റുകാല്‍പുരയിടത്തില്‍ സുധീര്‍ (52) എന്നിവരാണ് പിടിയിലായത്. ഒരുമാസംമുമ്പ് ആന്ധ്രയില്‍നിന്ന് പച്ചക്കറിലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കഞ്ചാവാണിതെന്ന് എക്‌സൈസ് പറഞ്ഞു. ചില്ലറവിപണയില്‍ 20 ലക്ഷത്തോളം രൂപ വിലവരും. കൊല്ലം നഗരത്തിലെ കഞ്ചാവ് മൊത്തവില്‍പ്പനക്കാരില്‍ പ്രധാനിയാണ് നവാസെന്ന് എക്‌സൈസ് പറഞ്ഞു.
ഉളിയക്കോവില്‍ കച്ചിക്കടഭാഗത്ത് രാത്രി കായല്‍ത്തീരങ്ങളില്‍ ആളുകള്‍ എത്താറുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.
ഓലകൊണ്ട് കുഴി മറച്ചിരുന്നതു കണ്ട എക്‌സൈസ് സംഘത്തിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.രാജു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീവാസ്, ജയകൃഷ്ണന്‍, ശ്യാംകുമാര്‍, ഷിബിന്‍ലാല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജാകുമാരി, ബിന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..