മലപ്പുറം നഗരസഭയുടെ മത്സ്യമാർക്കറ്റിൽ ഭക്ഷ്യ, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന
മലപ്പുറം: വില്‍പ്പനയ്ക്കുവെച്ച 300 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. നഗരസഭയുടെ മൊത്തമത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, മലപ്പുറം നഗരസഭ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും മത്സ്യം പിടികൂടിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. വില്‍പ്പനയ്ക്കായി വെച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെത്തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യപരിശോധന നടത്തിയിരുന്നു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി. രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസിം, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേഷ് ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷംസുദ്ദീന്‍, ഹമീദ് എന്നിവര്‍ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..