പ്രതീകാത്മക ചിത്രം | മാതൃഭൂമി
ജയ്പൂര്‍: ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനില്‍ ജോലി തേടിയെത്തിയ 25-കാരിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ചുരു എന്ന പട്ടണത്തിലാണ് സംഭവം നടന്നത്.
ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നാല് യുവാക്കളും ചേര്‍ന്ന് യുവതിയുടെ കൈകാലുകള്‍ കെട്ടി ഹോട്ടലിന് മുകളില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കെട്ടിയ കയര്‍ ഒരു കമ്പിയില്‍ കുടുങ്ങിയതിനാല്‍ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിപ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നാല് പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ വൈദ്യപരിശോധന നടത്തിയതായും രാജസ്ഥാന്‍ പോലീസ് പറഞ്ഞു.
Content Highlights: 25 year old lady gang raped in rajasthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..