വിനീഷ്
തിരുവനന്തപുരം: പേയാടിന് സമീപം വീട്ടില്‍ നിന്ന് 246 കിലോ കഞ്ചാവ് കണ്ടെടുത്ത കേസില്‍ ഒരാളെ കൂടി എക്സൈസ് പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവ് എത്തിച്ച സംഘാംഗമായ കാട്ടാക്കട വീരണകാവ് പന്നിയോട് ഉരുവിലാംകോട് വിനീഷ് ഭവനില്‍ വിനീഷി (25)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ എട്ടുപേരെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് പേയാടിന് സമീപം പിറയില്‍ അനീഷിന്റെ വീട്ടില്‍ നിന്നും മൂങ്ങോട് മണലി ഭാഗത്ത് നിന്നും 246 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണത്ത് നിന്ന് കഞ്ചാവ് വാങ്ങി പാഴ്സല്‍ സര്‍വീസിലൂടെ തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു.
പാഴ്സല്‍ സര്‍വീസിന്റെ ഓഫീസില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പേയാടുള്ള വീട്ടിലും മൂങ്ങോട് പാറക്കൂട്ടത്തിനിടയിലും സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. പേയാട് പിറയില്‍ സ്വദേശി അനീഷ് (30), ഇയാളുടെ അയല്‍വാസി സജി (35), മൂങ്ങോട് മണലി സ്വദേശി അനൂപ് മോഹന്‍ (35), ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന പേയാട് താമസിക്കുന്ന വിതുര സ്വദേശി രജിത് (35), തച്ചോട്ടുകാവ് സ്വദേശി സിബിന്‍ (25), മൂങ്ങോട് മണലി സ്വദേശി അനന്തു (25), ബാലരാമപുരം രാമപുരം സ്വദേശി രഞ്ജിത് (25) എന്നിവരാണ് നേരത്തെ പിടിയിലായത്. ഇവരില്‍ അനീഷ്, സിബിന്‍, വിനീഷ് എന്നിവരാണ് ആന്ധ്രാപ്രദേശില്‍ പോയി കഞ്ചാവ് വാങ്ങിയതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് സാമ്പത്തികസഹായം നല്‍കിയത് രജിത്, രഞ്ജിത് എന്നിവരാണെന്നും മറ്റുള്ളവര്‍ കഞ്ചാവ് കടത്തുന്നതിന് കൂട്ടുനിന്നവരാണെന്നും എക്സൈസ് അധികൃതര്‍ പറയുന്നു. തെക്കന്‍ മേഖലാ എക്സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എച്ച്.നൂറുദ്ദീന്‍, ഗ്രേഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..