പിടികൂടിയ ഹവാല പണവുമായി ഉദ്യോഗസ്ഥർ
കോഴിക്കോട്: ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശിയെ കോഴിക്കോട് റെയില്‍വേ പോലീസും ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ധാന്‍പുര്‍ സ്വദേശി സയാഗി(40) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോട് കൂടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സയാഗി പിടിയിലാവുന്നത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കി പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം.
പേരാമ്പ്രയില്‍ സ്വര്‍ണപണിക്കാരനായ പരശുവെന്നയാളില്‍ നിന്ന് സ്വര്‍ണം വാങ്ങി മംഗലാപുരത്ത് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് സയാഗിയെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരക്കും.
Content Highlights: 24 lakh hawala money seized by railway police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..