90-കാരിയെ ക്രൂരപീഡനത്തിനിരയാക്കിയ 23-കാരന് ജീവപര്യന്തം; തെളിവായത് മറന്നുവെച്ച മൊബൈല്‍


പ്രതി ഗിരീഷ് | Photo: മാതൃഭൂമി

ആലപ്പുഴ: 90കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഇതിന് പുറമേ രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മാവേലിക്കര സ്വദേശിനിയായ വയോധികയെയാണ് യുവാവ് ക്രൂരമായി പീഡിപ്പിച്ചത്. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണു ഹരിപ്പാട് അതിവേഗക്കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.

2017 മാര്‍ച്ച് 30നാണ് പീഡനം നടന്നത്. മകള്‍ക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. സംഭവ ദിവസം മകള്‍ വീട്ടിലില്ലാതിരുന്ന നേരത്താണ് പീഡനം നടന്നത്. ഓടിളക്കിയ ശേഷം വീട്ടില്‍ പ്രവേശിച്ചാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. പീഡനത്തിനിരയായ വയോധിക പിന്നീട് മരിക്കുകയും ചെയ്തു.

പീഡനം നടത്തിയ ശേഷം വീട്ടില്‍ നിന്ന് മടങ്ങിയ പ്രതി മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതാണ് കേസില്‍ തെളിവായത്. മാവേലിക്കര ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറാണു കേസന്വേഷിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ നിരത്തിയാണു പ്രോസിക്യൂഷന്‍ വാദിച്ചത്.

25 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകള്‍ ഹാജരാക്കി. 19 തൊണ്ടിമുതലുകള്‍ ശാസ്ത്രീയപരിശോധന നടത്തി തെളിവുശേഖരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പുപ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടുലക്ഷംരൂപ പിഴയുമാണു കോടതിവിധിച്ചത്. ഇതിനൊപ്പം ഏഴുവര്‍ഷം തടവും 50,000 രൂപപിഴയും പ്രത്യേകമായി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.

Content Highlights: 23 year old sentenced for life imprisonment in raping 90 year old

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented