ടൂറിസ്റ്റ് ബസിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തപ്പോൾ | Screengrab: Mathrubhumi News
പാലക്കാട്: ടൂറിസ്റ്റ് ബസില്‍ കടത്തിയ 200 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. ബംഗാളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായി വന്ന ബസില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സഞ്ജയ്, സുരേന്ദ്രന്‍, അനീഷ്, നിധീഷ്, പാരിഷ് മാഹിന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ സഞ്ജയ് ബസ് ഡ്രൈവറാണെന്നും ബാക്കി നാലുപേര്‍ ബസില്‍നിന്ന് കഞ്ചാവ് ചാക്കുകള്‍ വാങ്ങാനെത്തിയവരാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ ആറരയോടെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ബസിന്റെ പിന്നില്‍ ആറ് ചാക്കുകളിലായാണ് 200 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളത്തെ സലീം എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. ബംഗാളില്‍നിന്ന് വരുന്നവഴി ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് ശേഖരിച്ചത്. തുടര്‍ന്ന് പാലക്കാട് വെച്ച് കാറുകളിലേക്ക് മാറ്റാനായിരുന്നു പദ്ധതി. ഇതിനിടെയാണ് കഞ്ചാവ് വാങ്ങാനായി കാറിലെത്തിയവരും ബസ് ഡ്രൈവറും പിടിയിലായത്. ബസും കാറും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: 200 kg ganja seized from palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..