-
ആലപ്പുഴ: ’അമ്മേ അച്ഛാ... എന്നോട് ക്ഷമിക്കണം. ഞാൻ ഇനി ഇല്ല. എന്റെ അച്ഛനെയും എന്നെയും ചെയ്യാത്ത തെറ്റിന് പ്രതികളാക്കിയവർക്കുള്ള മറുപടിയാണ് എന്റെ ആത്മഹത്യ.’- പോലീസിനെതിരേ അക്ഷയ് ദേവ് (മാധവൻ) എഴുതിയ ആത്മഹത്യക്കുറിപ്പിന്റെ തുടക്കമാണിത്.
‘എന്റെ മരണത്തിന് കാരണക്കാരായവർക്ക് തക്കതായ ശിക്ഷ നൽകണം. കാരണം, ഒരുപാട് നാളായി അവർ എന്നെ മാനസികമായി വിഷപ്പിക്കുന്നു. എനിക്ക് വിഷമമായത് ഒരു തെറ്റും ചെയ്യാത്ത എന്റെ അച്ഛനെ ഒന്നാം പ്രതിയാക്കിയതാണ്. സ്വാധീനം ദുരുപയോഗം ചെയ്താണ് അവർ ഞങ്ങളെ കുടുക്കിയത്. ഞങ്ങൾക്ക് പറയാനുള്ളത് പോലീസ് വിശ്വസിച്ചില്ല. എന്റെ ചേട്ടനെ അസഭ്യം പറഞ്ഞ ജോണി സാറിന് അർഹമായ ശിക്ഷ നൽകണം.
ഇനി ആരും കള്ളക്കേസിൽ കുടുങ്ങരുത്. ഞങ്ങൾ മോഷണം നടത്തിയെന്നും മാരകമായി പരിക്കേൽപ്പിച്ചെന്നുമൊക്കെയാണ് കേസ്. എന്റെയും എന്റെ അച്ഛന്റെയും ഈ ഒരവസ്ഥ ഇനി ആർക്കും ഉണ്ടാകരുത്. സത്യത്തിൽ ഞങ്ങൾ തമ്മിൽ അടിപിടിയുണ്ടായി.
ആലപ്പുഴ: അച്ഛനെയും തന്നെയും കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പോലീസിനെതിരേ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. ആലപ്പുഴ കരളകം വാര്‍ഡ് പാലക്കുളങ്ങര പുത്തന്‍വീട് സുധാകരന്റെ മകന്‍ അക്ഷയ് ദേവ് (മാധവന്‍-19)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.ആലപ്പുഴ നോര്‍ത്ത് പോലീസിനെതിരേയാണ് ആരോപണം. അക്ഷയ്‌ദേവും സുധാകരനും ചേര്‍ന്ന് തന്റെ മകന്‍ അരുണിനെ (കണ്ണന്‍) മര്‍ദിച്ചെന്നാരോപിച്ച് സമീപവാസിയായ സ്ത്രീ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കിയത്. സുഹൃത്തുക്കളായ അരുണും അക്ഷയ് ദേവും തമ്മില്‍ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കമാണ് അടിപിടിക്ക് കാരണമായത്.
തിങ്കളാഴ്ച രാത്രി ഒന്നരയോടെ പോലീസ് അക്ഷയ് ദേവിന്റെ വീട്ടിലെത്തി രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു. മൂത്ത മകന്‍ അമല്‍ദേവിനെ പോലീസ് മര്‍ദിച്ചെന്നാണ് സുധാകരന്റെ ആരോപണം. കൂടാതെ പരാതിക്കാരിയുടെ മകന്റെ ഏലസ് മോഷ്ടിച്ചെന്ന പരാതിയും എഴുതിച്ചേര്‍ത്തു. തന്നെ ഒന്നാം പ്രതിയാക്കിയും അക്ഷയ് ദേവിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ മനോവിഷമത്തിലാണ് അക്ഷയ് ദേവ് ആത്മഹത്യ ചെയ്തതെന്നും സുധാകരന്‍ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പില്‍ ഗ്രേഡ് എസ്.ഐ. ജോണി, പരാതിക്കാരി, അവരുടെ മകന്‍, മകന്റെ സുഹൃത്ത് എന്നിവരുടെ പേരുമുണ്ട്. അമ്മ: വിജയലക്ഷ്മി (മായ).
സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടി
യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.യോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവി കെ.എം. ടോമി ആവശ്യപ്പെട്ടു.
പരാതിയില്‍ പറയുന്ന ഗ്രേഡ് എസ്.ഐ.കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും പോലീസ് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും കെ.എം. ടോമി പറഞ്ഞു.
അതിൽ വേറെ ആരും ഇടപെട്ടിട്ടുമില്ല. മോഷണമോ സാരമായിട്ടുള്ള പരിക്കുകളൊ അവനെ ഞാൻ ഏൽപ്പിച്ചിട്ടില്ല. ആ പരിക്കുകളൊക്കെ സംഭവം നടക്കുന്നതിന് മുൻപ് അവനിട്ട് നാട്ടുകാർ കൊടുത്തതാണ്. ഈ ലോകം ഇങ്ങനെയാണ്. എനിക്ക് ഇനി ഈ ലോകം വേണ്ട.’ ഇത്രയും പറഞ്ഞാണ് അക്ഷയ് ദേവ് എന്ന മാധവൻ ആത്മഹത്യക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇരട്ടപ്പേർ കലഹം അവസാനിച്ചത് മരണത്തിൽ
സുഹൃത്തുക്കളായ രണ്ടുപേർ തമ്മിലുണ്ടായ കളിയാക്കലിലും ഇരട്ടപ്പേര് വിളിയിലും വീട്ടുകാർ ഇടപെട്ടതോടെയാണ് പ്രശ്നം വഷളായത്. ആത്മഹത്യചെയ്ത അക്ഷയ് ദേവ് സുഹൃത്തായ ഒരാളെ ഇരട്ടപ്പേര് വിളിച്ചെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഈ സംഭവത്തിനുശേഷമാണ് സുഹൃത്തിന്റെ വീട്ടുകാർ പരാതിയുമായി പോയത്.
ഉന്തും തള്ളുമുണ്ടായപ്പോൾ സുഹൃത്തിന്റെ കഴുത്തിലെ ഏലസ് നഷ്ടമായി. ഇതോടെ മോഷണക്കുറ്റവും ആരോപിക്കപ്പെട്ടു.
നീ ഇത്ര പേടിത്തൊണ്ടനോ? വാവിട്ട് കരഞ്ഞ് ബന്ധുക്കൾ
‘മാധവാ... നീ ഇത്ര പേടിത്തൊണ്ടനായിരുന്നോ? ആരൊക്കെ വേദനിപ്പിച്ചെങ്കിലും നിനക്ക് പിടിച്ചുനിൽക്കാമായിരുന്നില്ലേ?’- അക്ഷയ് ദേവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളായ സ്ത്രീകൾ വാവിട്ടുകരഞ്ഞു. അച്ഛൻ സുധാകരൻ പൊട്ടിക്കരഞ്ഞു.
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മൊബൈൽ റിപ്പയറിങ്ങിനോട് മാധവന് കമ്പമുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപമുള്ള സ്ഥാപനത്തിൽ അവനെ മൊബൈൽ റിപ്പയറിങ് പഠിപ്പിക്കാൻ വിട്ടിരുന്നു. വീട്ടിലെത്തിയാലും എപ്പോഴും മൊബൈൽ റിപ്പയറിങ്ങിൽ മുഴുകുകയായിരുന്നു അവന്റെ പതിവെന്ന് ബന്ധുക്കൾ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlight: 19 year's old man commits suicide: suicide note against police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..