രമേശ് രാമൻ
കൊച്ചി: 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയില്‍. പാലക്കാട് സ്വദേശിയായ രമേശ് രാമന്‍ (24) ആണ് അറസ്റ്റിലായത്.
പച്ചാളത്തെ കോണ്‍വെന്റില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടത്തിയ അന്വഷണത്തിനൊടുവിലാണ് പീഡനകഥ പുറത്തുവന്നത്. കഴിഞ്ഞവര്‍ഷം മെട്രോ യാത്രയ്ക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കതൃക്കടവിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി നിരവധിതവണ പീഡിപ്പിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
നാലുവയസ്സുള്ളപ്പോള്‍ പോലീസ് പള്ളുരുത്തി ഡോണ്‍ബോസ്‌കോ ഓര്‍ഫനേജില്‍ എത്തിച്ച ഇയാള്‍, 18 വയസ്സ് ആയതോടെ അവിടെനിന്ന് ഇറങ്ങി ഹോട്ടല്‍ജോലി ചെയ്തുവരികയായിരുന്നു. പ്രതിക്കെതിരേ അരൂര്‍, പാലക്കാട് കൊല്ലങ്കോട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്.
നോര്‍ത്ത് എസ്.എച്ച്.ഒ സിബി ടോം, എ.എസ്.ഐ.മാരായ ശ്രീകുമാര്‍, വിനോദ് കൃഷ്ണ, റോയ്മോന്‍, സി.പി.ഒ സിനീഷ്, വനിതാ സി.പി.ഒ വിദ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: 17 year old girl molested by youth in kochi, arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..