യു.പിയില്‍ കോവിഡ് കര്‍ഫ്യൂ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത 17-കാരന്‍ മരിച്ചു; പോലീസ് മര്‍ദിച്ചെന്ന് കുടുംബം


സംഭവത്തെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നു | Twitter.com|unnaopolice

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ കോവിഡ് കർഫ്യൂ ലംഘിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത 17-കാരൻ മരിച്ചു. പോലീസുകാരുടെ മർദനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ രണ്ട് പോലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു.

ഉന്നാവിലെ ബംഗാർമുവിൽ വീടിന് മുന്നിൽ പച്ചക്കറി വിറ്റിരുന്ന 17-കാരനെയാണ് വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ചാണ് പോലീസ് പിടികൂടിയത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയെ പോലീസുകാർ ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ നില ഗുരുതരമായതോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഒരു ഹോം ഗാർഡിനെയും രണ്ട് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുമെന്നും ഉന്നാവ് പോലീസ് പറഞ്ഞു.

Content Highlights:17 year old boy died in police custody in unnao up

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented