ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിക്കി രാജ്
കൊല്ലം : ലഹരിമാഫിയ തീപ്പന്തവുമായി വീട്ടില്‍ അതിക്രമിച്ചുകയറി പ്ലസ് ടു വിദ്യാര്‍ഥിയുടെ കൈകള്‍ രണ്ടും കമ്പിവടികൊണ്ട് തല്ലിയൊടിച്ചു. സഹോദരനെ തീപ്പന്തം കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു.
പരവൂര്‍ ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഉളിയനാട് കാരംകോട് പൊയ്കയില്‍ വീട്ടില്‍ റിക്കി രാജി(17)ന്റെ കൈകളാണ് നാലംഗസംഘം തല്ലിയൊടിച്ചത്. ദേഹമാസകലം മര്‍ദനമേറ്റ വിദ്യാര്‍ഥി കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തീപ്പന്തം കൊണ്ടടിയേറ്റ സഹോദരന്‍ രാഹുല്‍ രാജിന് പൊള്ളലേറ്റു.
ബുധനാഴ്ച രാത്രി ഏഴുമണിയോടെ നാലംഗസംഘം വീട്ടില്‍ അതിക്രമിച്ചുകയറി മക്കളെ ആക്രമിച്ചെന്നുകാട്ടി അമ്മ സുനിത ചാത്തന്നൂര്‍ പോലീസിന് പരാതി നല്‍കി.
മുളങ്കമ്പില്‍ തുണിചുറ്റി മണ്ണെണ്ണയൊഴിച്ച് കത്തിച്ച തീപ്പന്തവുമായെത്തിയ സംഘം കമ്പിവടികള്‍ കൊണ്ടാണ് ആക്രമിച്ചത്. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സംഘത്തില്‍ ചേരണമെന്ന് മക്കളെ നിര്‍ബന്ധിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
വീട്ടുകാര്‍ സംഘത്തില്‍പ്പെട്ടവരെ വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. ഉളിയനാട്ടെ ഒരു കോളനി കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
Content Highlights: 17 year old boy attacked by Ganja mafia gang


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..