ഭീഷണി, വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി നല്‍കിയത് 16 ലക്ഷം രൂപ; അയല്‍ക്കാരനായ 17-കാരന്‍ പിടിയില്‍


പ്രതീകാത്മക ചിത്രം | Photo: AP

ഇന്ദോര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 16 ലക്ഷം രൂപ തട്ടിയെടുത്ത പതിനേഴുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭാംനിയ സ്വദേശിയെയാണ് ഭാഡ്‌ഗോണ്ട പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

സ്വകാര്യവീഡിയോ പകര്‍ത്തി ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയല്‍ക്കാരനായ പതിനേഴുകാരന്‍ പെണ്‍കുട്ടിയില്‍നിന്ന് പണം തട്ടിയത്. ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം മാതാപിതാക്കളറിയാതെ പെണ്‍കുട്ടി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം അലമാരയില്‍നിന്ന് പണമെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പിടികൂടിയതോടെയാണ് അയല്‍ക്കാരന്റെ ഭീഷണിയെക്കുറിച്ച് പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ പതിനേഴുകാരന്‍ പല ഘട്ടങ്ങളിലായാണ് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് അടുത്തിടെ ഭൂമി വിറ്റതും ഇതിലൂടെ ഒരുപാട് പണം ലഭിച്ചതും പ്രതി അറിഞ്ഞിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് സ്വകാര്യ വീഡിയോകളുടെ പേരില്‍ ഭീഷണി ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ പലതവണയായി പെണ്‍കുട്ടി പണം നല്‍കി. വീട്ടില്‍നിന്ന് ഏകദേശം 16 ലക്ഷം രൂപയാണ് ആരുമറിയാതെ പെണ്‍കുട്ടി പ്രതിക്ക് നല്‍കിയത്.

അടുത്തിടെ അലമാരയില്‍ സൂക്ഷിച്ച പണത്തില്‍ കുറവുള്ളതായി മാതാപിതാക്കള്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും ഇവര്‍ക്ക് സംശയമുണ്ടായി. എന്നാല്‍ എങ്ങനെയാണ് പണം മോഷ്ടിക്കുന്നതെന്ന് മാത്രം കണ്ടെത്താനായില്ല.

രണ്ടു ദിവസം മുമ്പ് അലമാരയിലെ ലോക്കറില്‍നിന്ന് ബാക്കിയുള്ള പണമെല്ലാം മാതാപിതാക്കള്‍ മറ്റൊരിടത്തേക്ക് മാറ്റി. രണ്ട് ലക്ഷം രൂപ മാത്രം ലോക്കറില്‍വെച്ചു. വീട്ടിലുള്ള ആരെങ്കിലും പണം മോഷ്ടിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഈ തുക മാത്രം ലോക്കറില്‍വെച്ചത്. കഴിഞ്ഞ ദിവസം ഇതില്‍നിന്ന് ഒരു ലക്ഷം രൂപ പെണ്‍കുട്ടി മോഷ്ടിക്കുകയും ചെയ്തു. ഈ സമയം മാതാപിതാക്കള്‍ കുട്ടിയെ കൈയോടെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് മകളോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അയല്‍ക്കാരന്റെ ഭീഷണിയെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ 16 ലക്ഷം രൂപ ഇതുവരെ തട്ടിയെടുത്തെന്നും കുട്ടി പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ അയല്‍ക്കാരനായ പതിനേഴുകാരനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights: 17 year old boy arrested for extorting 16 lakh from minor girl

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented