സുഹൃത്തിനെ മര്‍ദിച്ചവശനാക്കി; 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, കൊള്ളയടിച്ചു


നാഗ്പൂര്‍: സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ കേംപ്ടിയിലാണ്‌ സംഭവം. പ്രായപൂര്‍ത്തിയാകാത്ത യുവാവ് ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോനു എന്ന മോനിഷ് മിലിട് ബോര്‍ക്കര്‍(32), ഷൈഖ് അന്‍വര്‍ ശൈഖ് അമിന്‍ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ കേംപ്ടിയിലെ പെട്രോള്‍ പമ്പിനു സമീപത്ത് വെച്ചാണ്‌ പെണ്‍കുട്ടിയെയും സുഹൃത്തിനെയും സംഘം ആക്രമിച്ചത്. സുഹൃത്തിനെ കാണാനായി എത്തിയതായിരുന്നു പെണ്‍കുട്ടി. പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ഇരുവരും സംസാരിക്കുന്നതിനിടെ പ്രതികളിലൊരാള്‍ വന്ന് ചോദ്യം ചെയ്യുകയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മറ്റു രണ്ടു പ്രതികളും സ്ഥലത്തെത്തി ഇരുവരെയും ഇരുട്ടുനിറഞ്ഞ സ്ഥലത്തേക്ക് മാറ്റി നിര്‍ത്തി ചോദ്യം ചെയ്യാനാരംഭിച്ചു.

തുടര്‍ന്ന് ഇരുവരെയും പ്രതികള്‍ വടി കൊണ്ട് മര്‍ദിച്ച് വിവസ്ത്രരാക്കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രതികള്‍ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും മോതിരവും കൊള്ളയടിച്ച ശേഷമാണ് സംഘം കടന്നുകളഞ്ഞത്.

പ്രതികള്‍ പോയതിനു ശേഷം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും സുഹൃത്തും തന്നെയാണ് വിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ, പ്രതികള്‍ കൈക്കലാക്കിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്ന്‌ ഡി.സി.പി. നീലോത്പല്‍ പറഞ്ഞു.

Content Highlights: 16 year old girl gang raped, friend beaten and robbed by three in Nagpur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented