ഒളിച്ചോട്ടത്തിന് പ്രതികാരം; മാതാപിതാക്കളുടെ കണ്‍മുന്നില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തത് 8 പേര്‍


പ്രതീകാത്മക ചിത്രം | AP

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 16 വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്റെ കാമുകിയുടെ പിതാവും ബന്ധുക്കളുമാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരാഴ്ചയോളം തടവില്‍പാര്‍പ്പിച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

16-കാരിയുടെ സഹോദരന്‍ ജൂണ്‍ 27-ന് കാമുകിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് സഹോദരന്റെ കാമുകിയുടെ ബന്ധുക്കള്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ജൂണ്‍ 28-ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഒളിച്ചോടിപ്പോയവരെ തിരയാനെന്ന വ്യാജേന പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കൂട്ടിക്കൊണ്ടുപോയി. അംറോഹ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഒരു വീട്ടിലേക്കാണ് ഇവരെ എത്തിച്ചത്. ഇവിടെവെച്ച് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും അമ്മാവന്മാരും ചേര്‍ന്ന് 16-കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

മാതാപിതാക്കളുടെ കണ്‍മുന്നില്‍വെച്ചാണ് 16-കാരി കൊടുംക്രൂരതയ്ക്കിരയായത്. പിറ്റേദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പ്രതികള്‍ വിട്ടയച്ചു. പോലീസില്‍ പരാതിപ്പെട്ടാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ വിട്ടയച്ചത്. പിന്നീടുള്ള ദിവസങ്ങളിലും തടവില്‍ പാര്‍പ്പിച്ച 16-കാരിയെ പ്രതികള്‍ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂലായ് നാലാം തീയതിയാണ് ഇവര്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ഒരാഴ്ച നീണ്ട ക്രൂരത കുടുംബാംഗങ്ങളോട് വിവരിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തതായി എ.എസ്.പി(റൂറല്‍) വിദ്യാസാഗര്‍ മിശ്ര പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബവും പ്രതികളുടെ കുടുംബങ്ങളും വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവരാണ്. 16-കാരിയുടെ സഹോദരന്‍ പ്രതികളിലൊരാളുടെ മകളുമായി പ്രണയത്തിലായതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഈ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും പ്രതികളെ കണ്ടെത്താന്‍ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളെ കണ്ടെത്തുന്നതിനൊപ്പം ഒളിച്ചോടിയ കമിതാക്കള്‍ക്കായും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ജൂണ്‍ 29-ന് പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് 16-കാരിയുടെ പിതാവ് ആരോപിച്ചു. 'ജൂണ്‍ 27-നാണ് എന്റെ മകന്‍ രാജേഷിന്റെ(യഥാര്‍ഥ പേരല്ല) മകളുമായി ഒളിച്ചോടിയത്. പിറ്റേദിവസം രാജേഷും മകനും അയാളുടെ ബന്ധുക്കളും എന്നെയും ഭാര്യയെയും മകളെയും നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. ഒളിച്ചോടിയവരെ തിരയാനെന്ന പേരിലാണ് അവര്‍ അംറോഹയിലെത്തിച്ചത്. അവിടെവെച്ച് അവര്‍ ഞങ്ങളെ മര്‍ദിച്ചു. ഞങ്ങളുടെ കണ്‍മുന്നില്‍വെച്ച് മകളെ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിലൊരാള്‍ അവളെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ടു. ഞങ്ങള്‍ കരഞ്ഞുപറഞ്ഞിട്ടും അവര്‍ ഒന്നും ചെവികൊണ്ടില്ല. പിന്നീട് ഞങ്ങളെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അയച്ചു. ജൂണ്‍ 29-ന് തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് ജൂലായ് നാലിന് മകള്‍ തിരിച്ചെത്തിയശേഷമാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്''- പിതാവ് പറഞ്ഞു. പ്രതികള്‍ ഉന്നതസ്വാധീനമുള്ളവരാണെന്നും അതിനാല്‍ തങ്ങള്‍ക്ക് ഭയമുണ്ടെന്നും പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധുവും പ്രതികരിച്ചു. 'അവളോട് ചെയ്തതുപോലെ ഞങ്ങളുടെ കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളെയും അവര്‍ ഉപദ്രവിക്കും. ഞങ്ങള്‍ക്ക് അത്രയേറെ ഭയമുണ്ട്. അവര്‍ക്കെതിരേ എത്രയുംവേഗം നടപടി വേണം''-ബന്ധു പറഞ്ഞു.

Content Highlights: 16 year girl gang raped by eight in uttar pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented