ചെന്നൈ: കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വെല്ലൂര്‍ തുത്തിപ്പെട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഗ്രാമവാസികളായ തോമസ് (19), ബാലാജി (19), ആകാശ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. വീടിനോടു ചേര്‍ന്നുള്ള, മുകള്‍ഭാഗം ശരിയായി മറച്ചിട്ടില്ലാത്ത കുളിമുറിയില്‍ പെണ്‍കുട്ടി കുളിക്കുന്നതാണ് യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ചത്.
പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ലൈംഗികമായി തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഇതോടെ ഭയന്നുപോയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് മണ്ണെണ്ണ ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഇതുകണ്ട അയല്‍ക്കാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാഗായം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: 15 year old girl immolates herself after youths filming her bathing scene in tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..