പ്രതീകാത്മക ചിത്രം | മാതൃഭൂമി
തിരുച്ചിറപ്പള്ളി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അയൽക്കാരനായ 14 വയസ്സുകാരൻ പിടിയിൽ. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് 14-കാരനെ പിടികൂടിയത്.
അയൽക്കാരനായ 14-കാരൻ കളിക്കുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് മാതാപിതാക്കളുടെ പരാതി. മാസങ്ങളായി പീഡനം തുടർന്നുവരികയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇരുവരും കളിക്കുന്നതിനിടെ 14-കാരൻ പെൺകുട്ടിയെ ഉപദ്രവിക്കുന്നത് മാതാപിതാക്കൾ നേരിട്ടുകണ്ടു.വിവരങ്ങൾ തിരക്കിയപ്പോളാണ് നേരത്തെയും പീഡിപ്പിച്ചതായി മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റ് ചെയ്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി പുതുക്കോട്ടയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
Content Highlights:14 year old boy detained by police for raping girl in pudukottai tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..