കുട്ടിയെ പിതാവ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ | Screengrab: Mathrubhumi News
കൊല്ലം: 13 വയസ്സുകാരന് അച്ഛന്റെ ക്രൂരമര്‍ദനം. കടയ്ക്കല്‍ സ്വദേശി നാസറാണ് മകനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ബന്ധുവീട്ടില്‍ പോയതിനാണ് 13-കാരനായ മകനെ നാസര്‍ ക്രൂരമായി മര്‍ദിച്ചത്. മകനെ പൊതിരെ തല്ലിയ ഇയാള്‍ നാഭിയില്‍ ചവിട്ടുകയും ചെയ്തു. അടിക്കല്ലേ വാപ്പാ എന്ന് മകന്‍ കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം തട്ടിമാറ്റി ഇയാള്‍ കുട്ടിയെ തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്.
പിതാവിന്റെ മര്‍ദനത്തില്‍ കുട്ടിയ്ക്ക് സാരമായ പരിക്കേറ്റതായാണ് വിവരം. കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
Content Highlights: 13 year old boy brutally attacked by father in kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..