കൊല്ലത്ത് 12-കാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; ഇളയമകളും പീഡനത്തിനിരയായെന്ന് ആരോപണം


-

കുന്നിക്കോട്(കൊല്ലം) : 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ് കുന്നിക്കോട് പോലീസിന്റെ പിടിയിലായി. ഇയാൾ ഒൻപതുകാരിയായ ഇളയമകളെയും പീഡിപ്പിച്ചെന്ന് ആരോപണം ഉയർന്നതോടെ കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കുന്നിക്കോട് പോലീസ് കത്തുനൽകി. കുന്നിക്കോട് സ്വദേശിയായ നാല്പതുകാരനാണ് അറസ്റ്റിലായത്.

പോലീസ് പറയുന്നത്: അഞ്ച് മക്കളുടെ പിതാവായ ഇയാൾ രണ്ടുമാസംമുൻപ് ലോക്ഡൗൺ സമയത്താണ് ആറാംക്ലാസുകാരിയായ മകളെ പീഡിപ്പിച്ചത്. ഈ സമയം കുട്ടികളുടെ അമ്മ ഇളയ കുട്ടിയുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തായിരുന്നു.

വെള്ളിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. പരിശോധനയ്ക്കിടെയാണ് കുട്ടി ഡോക്ടറോട് പീഡനവിവരം പറഞ്ഞത്.

ഡോക്ടർ ചൈൽഡ് ലൈൻ പ്രവർത്തരെ അറിയിച്ചു. തുടർന്ന് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുനലൂർ ഡിവൈ.എസ്.പി. എസ്.അനിൽദാസ്, കുന്നിക്കോട് എസ്.എച്ച്.ഒ. മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights:12 year old girl molested by father in kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented