12 വയസ്സുകാരി കുറിച്ചു 'ഐ ആം ഗോയിങ്' ; ആലപ്പുഴയിലെ ആത്മഹത്യയില്‍ അമ്മയ്‌ക്കെതിരേ കേസെടുത്തേക്കും


മരണവിവരമറിഞ്ഞ് കുട്ടിയുടെ വീട്ടിലെത്തിയ നാട്ടുകാർ.

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തേക്കും. കുട്ടിയെ അമ്മ നിരന്തരമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തും.

ഞാന്‍ പോകുന്നു (ഐ ആം ഗോയിങ്) വെന്ന് നോട്ടുബുക്കില്‍ കുറിച്ചിട്ടശേഷമാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

പുനര്‍വിവാഹിതയായ അമ്മ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മരണത്തില്‍ സംശയമുണ്ടെന്നും കാട്ടി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്, ദഹിപ്പിക്കാതെ അടക്കം ചെയ്യണമെന്ന നിര്‍ദേശത്തോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പോലീസ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. പഠിക്കാത്തതിന് വഴക്കുപറയുകമാത്രമാണ് ചെയ്തതെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. എന്നാല്‍, കുട്ടി പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് അധ്യാപികമാര്‍ പറയുന്നു.

ആറുമാസം മുന്‍പ് കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി പരാതിയുണ്ട്. ചുണ്ടിലും പുരികത്തും ഇടതുതോളിലും ആഴത്തില്‍ മുറിവുണ്ടായി. കുട്ടിയുടെ സങ്കടം കണ്ട് പൊതുപ്രവര്‍ത്തകര്‍ പിങ്ക് പോലീസിലും ചൈല്‍ഡ്ലൈനിലും വിവരമറിയിച്ചു. പിങ്ക് പോലീസ് വീട്ടിലെത്തിയെങ്കിലും അമ്മയുടെ ഭാഗം ചേര്‍ന്ന് നാട്ടുകാരെ താക്കീത് ചെയ്യുകയായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.

പിന്നീട്, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ പ്രശ്‌നം ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. കുട്ടിക്ക് രണ്ടരവയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. അഞ്ചുവര്‍ഷം മുന്‍പ് അമ്മ വീണ്ടും വിവാഹിതയായി.

പോലീസിന്റെ ഫൊറന്‍സിക് വിഭാഗം മൃതദേഹം കാണപ്പെട്ട മുറിയില്‍ വിശദമായ പരിശോധന നടത്തി. കുട്ടി മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ആത്മഹത്യയെന്ന് പോലീസ്

മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ല. വീട്ടില്‍ നിന്ന് മാനസിക പീഡനം നേരിട്ടതായ പരാതി ഗൗരവമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: 12 year old girl commits suicide in alappuzha; police will book case against mother

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented