ചെന്നൈ: ചെന്നൈ മധുരവയലില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച് മൂന്നാംനിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊന്ന അയല്‍വാസിയെ പോലീസ് അറസ്റ്റുചെയ്തു. കെട്ടിടനിര്‍മാണത്തൊഴിലാളിയായ സുരേഷിനെയാണ് (29) അറസ്റ്റുചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയും ഒരേ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ രണ്ടോടെ ശൗചാലയം ഉപയോഗിക്കാനായി വീടിനു പുറത്തേക്കുപോയ പെണ്‍കുട്ടിയെ ഏറെ സമയമായിട്ടും കാണാതിരുന്നതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്. അവര്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പട്രോളിങ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ചോരയില്‍ കുളിച്ചനിലയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തി. ഇതോടെ അയല്‍വാസികളെ പോലീസ് ചോദ്യംചെയ്തു. സംശയത്തിന്റെപേരില്‍ സുരേഷിനെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വീടിന് പുറത്തുവന്ന പെണ്‍കുട്ടിയെ പ്രതി മൂന്നാംനിലയിലെ ടെറസിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. നിലവിളിച്ചതോടെ കുട്ടിയുടെതന്നെ വസ്ത്രമുപയോഗിച്ച് വായ പൊത്തിപ്പിടിച്ചു. കുട്ടി അബോധാവസ്ഥയിലായതോടെ ടെറസില്‍നിന്ന് താഴേക്ക് തള്ളിയിട്ടു.
പിന്നീട് ഇയാള്‍ സ്വന്തം മുറിയിലേക്കുപോയി. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് ആളുകള്‍ കൂടിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇയാള്‍ പോയതായും പോലീസ് പറഞ്ഞു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: 10 year old girl raped and killed in chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..