സമന്‍സ് കൈപ്പറ്റിയത് സ്റ്റേഷനില്‍ കഞ്ഞിവെക്കുന്ന സ്ത്രീ; പോലീസിന്റെ നാടകം കോടതിയില്‍ പൊളിഞ്ഞു


പ്രതീകാത്മക ചിത്രം | Photo : ANI

തൃശ്ശൂര്‍: തെറ്റായ നടപടികളെ ചോദ്യംചെയ്ത് കോടതിയെ സമീപിക്കുന്ന പൊതുപ്രവര്‍ത്തകനെ കുടുക്കാന്‍ പോലീസ് തട്ടിക്കൂട്ടിയ ആള്‍മാറാട്ടം വിവരാവകാശരേഖയിലൂടെ പുറത്ത്. കൊടകര പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ നാലാംസാക്ഷിയായ പൊതുപ്രവര്‍ത്തകന്‍ അജിത് കൊടകരയെ കുടുക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍, കോടതിയില്‍വെച്ച് പോലീസിന്റെ കള്ളത്തരം കൈയോടെ പിടികൂടി.

സാക്ഷിയായ അജിത്തിന് കേസിന്റെ വിസ്താരം തുടങ്ങിയശേഷം കോടതി പലതവണ സമന്‍സ് അയച്ചെങ്കിലും ഹാജരായില്ല. ഈ സമന്‍സുകളൊന്നും അജിത്തിന് കിട്ടിയിരുന്നുമില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ അജിത്ത് ഹാജരായപ്പോഴാണ് വേറെ കേസില്‍ ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാല്‍ വാറന്റായെന്നും റിമാന്‍ഡ് ചെയ്യപ്പെടുമെന്നും അറിഞ്ഞത്.



സമന്‍സ് കിട്ടിയില്ലെന്ന് അജിത് കോടതിയെ ബോധിപ്പിച്ചെങ്കിലും സമന്‍സ് കൈപ്പറ്റിയിട്ടുണ്ടെന്ന രേഖ കൊടകര പോലീസ് കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. ഒടുവില്‍ സ്വന്തം ജാമ്യത്തില്‍ അജിത്തിനെ വിട്ടു.

ഇതിനു പിന്നിലെ സത്യമെന്തെന്നറിയാന്‍ കോടതിയിേലക്ക് വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ വാസന്തി എന്നയാളാണ് സമന്‍സ് കൈപ്പറ്റിയതെന്ന് വ്യക്തമാക്കിയിരുന്നു. ആരാണീ വാസന്തി എന്നറിയാനായി നടത്തിയ അന്വേഷണത്തില്‍ സ്റ്റേഷനില്‍ കഞ്ഞിവയ്ക്കുന്ന സ്ത്രീയാണ് ഇവരെന്ന് കണ്ടെത്തിയെന്ന് അജിത് പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് പ്രതികരിക്കാന്‍ ബന്ധപ്പെട്ട പോലീസ് തയ്യാറായില്ല.

Content Highlights: kodakara police, tricks to trap the politician failed, right to information bill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented