യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം


മുസ്തഫ, തുഫൈല്‍ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം വീതവും, ഉമറൂള്‍ ഫാറൂഖ്, അബുബക്കര്‍ സിദ്ദീഖ് എന്നിവരെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവുമാണ് സമ്മാനം.

കേസിലെ പ്രതികൾ

മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ. കൊലപാതകവുമായി ബന്ധമുള്ള നാല് പോപ്പുലര്‍ ഫ്രണ്ടുകാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി പാരിതോഷികം പ്രഖ്യാപിച്ചത്.

സുള്ള്യ ബെല്ലാരെയിലെ മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചാര്‍, കുടക് മടിക്കേരി ടൗണിലെ എം.എച്ച്. തുഫൈല്‍, എം.ആര്‍. ഉമറുല്‍ ഫാറൂഖ്, ബെല്ലാരെയിലെ അബൂബക്കര്‍ സിദ്ദീഖ് എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് പാരിതോഷികം.



മുസ്തഫ, തുഫൈല്‍ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം വീതവും, ഉമറൂള്‍ ഫാറൂഖ്, അബുബക്കര്‍ സിദ്ദീഖ് എന്നിവരെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവുമാണ് സമ്മാനം.

കൊലപാതകത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തവര്‍ക്കായുള്ള അന്വേഷണത്തിലാണ് എന്‍.ഐ.എ. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബഷീര്‍, ഷിയാബ്, റിയാസ് എന്നിവരുള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: yuvamorcha leader's murder in sullia nia announces reward


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented